സ്കൂൾ ബസ് പാടത്തേക്ക് ചരിഞ്ഞു;വൻ അപകടം ഒഴിവായി | KNews

 

കപ്പൂർ : ചേക്കോട്  സ്കൈലാബിൽ സ്കൂൾ ബസ് പാടത്തേക്ക് ചരിഞ്ഞു വൻ അപകടം ഒഴിവായി കുട്ടികളുമായി വരുമ്പോഴാണ് സംഭവിച്ചത് ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ബസ് വലിച്ചു കയറ്റി.  

വീതികുറഞ്ഞ ഭാഗം ഇടിഞ്ഞതിൻ്റെ ഭാഗമായിട്ടാണ് ബസ്സിൻ്റെ ബാക്ക് ടയർ കുടുങ്ങിയത് ഇവിടെ വളരെ വീതി കുറഞ്ഞ റോഡാണ് .രക്ഷാപ്രവർത്തനത്തിന് നേതൃത്തം നൽകിയ സ്കൈലാബിലെ എല്ലാവരേയും സ്ഥലത്ത് ഉണ്ടായിരുന്ന  കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഷറഫുദ്ദീൻ കളത്തിൽ നന്ദി അറിയിച്ചു

ഇന്നെലെ വൈകീട്ട് ഉണ്ടായ കാറ്റിലും ,മഴയിലും കപ്പൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ  ചേക്കോട്  വലിയ പറമ്പിൽ ചക്കിയുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണു  നാശനഷ്ട്ടങ്ങൾ ഉണ്ടായി വൻ അപകടം ഒഴിവായി ചക്കിയുടെ ഭർത്താവ് കരിയൻ്റെ തലയിൽ മുറിവ് പറ്റിയിട്ടുണ്ട് തെങ്ങ് കടപുഴകിയാണ് വീണത്  

 വീടിൻ്റെ സൈഡ് ഭാഗം തകർന്നിട്ടുണ്ട് ,രാത്രിയിൽ തനെ നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടന്നു.  ഇന്ന് തനെ  നാശനഷ്ട്ടങ്ങൾ പഞ്ചായത്ത് AE റിപ്പോർട്ടാക്കി വില്ലേജിലേക്ക് സമർപ്പിക്കുമെന്ന് കപ്പൂർ പ്രസിഡണ്ട്  ഷറഫുദ്ദീൻ കളത്തിൽ സ്ഥലം സന്ദർശിച്ചതിനു ശേഷം വീട്ടുകാരെ അറിയീച്ചു

Below Post Ad