ചാലിശ്ശേരിയിൽ മരം വീണ് കാർ തകർന്നു | KNews


 

ചാലിശ്ശേരിയിൽ മരം വീണ് ചാലിശ്ശേരി സി.എച്ച്.സി.യിലെ നഴ്സിങ്‌ ഓഫീസർ ഷിജിയുടെ കാർ തകർന്നു. ഞായറാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ തേക്ക് കട പുഴകി വീണ് കാർ ഷെഡും കാറും തകർന്നു.

ചാലിശേരി മെയിൻറോഡ്  സ്വകാര്യ  ക്യാർട്ടേഴ്സിലാണ് സംഭവം.കോർട്ടേഴ്സിൽ താമസിക്കുന്ന ഉടമകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വലിയ ഷെഡിന് മുകളിലേക്കാണ് സമീപവാസിയുടെ മരം കടപുഴകി വീണത്.

ഷെഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന  വാണിയ പുരക്കൽ ജിജുവിന്റെ വാഹനത്തിന്റെ മുൻഭാഗം  പൂർണമായും തകർന്നു.ജിജുവിന്റെ ഭാര്യ ഷിജി ചാലിശ്ശേരി സി.എച്ച്.സി.യിലെ നഴ്സിങ് ഓഫീസർ ആണ്.

മരം വീഴുന്നതിന് ഏകദേശം അഞ്ചുമിനിറ്റ് മുമ്പാണ് ജിജു കാർ പാർക്ക് ചെയ്ത് ഇറങ്ങിയിട്ടുണ്ടായിരുന്നത്

Below Post Ad