തിങ്കളഴ്ച രാത്രി എട്ട് മണിയോടെ പട്ടാമ്പി ഭാരതപ്പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും പുഴയിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ചാലിശ്ശേരി കുന്നത്തേരി സ്വദേശി അജിത്തിന്റെ ഭാര്യ രേഷ്മ (28) യാണ് പുഴയിൽ ചാടിയത്. ആമയൂർ സ്വദേശി അമ്പലപറമ്പിൽ രഘുവിന്റെ മകളാണ് രേഷ്മ. ഇവർക്ക് 12 വയസ്സായ ഒരു പെൺകുട്ടിയുണ്ട്.
ഭർത്താവ് അജീഷ് ബാഗ്ലൂരിൽ ജോലി ചെയ്തു വരികയാണ്. രേഷ്മയെ കാണാനില്ലന്ന് പറഞ്ഞ് കൊപ്പം പോലീസിൽ തിങ്കളാഴ്ച്ച വൈകുന്നേരം ബന്ധുക്കൾ പരാതി നൽകിയിരുന്നു. അന്ന് രാത്രി തന്നെയാണ് സംഭവം നടന്നത്.
മൃതദേഹം ഭാരതപ്പുഴയുടെ പള്ളിപ്പുറം റോഡ് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പട്ടാമ്പി സിവിൽ ഡിഫൻസ്, ഫയർ ഫോഴ്സ്, പട്ടാമ്പി, കൊപ്പം പോലീസ്, 24 ക്രിറ്റിക്കൽ കെയർ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി.
ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.