അന്തരിച്ച പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂരിൻ്റെ സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജന്മനാടായ കൂടല്ലൂരിലെ തറവാട്ട് വീട്ടിൽ വെച്ച് നടക്കും
തമിഴ്നാട്ടിലെ കലാഗ്രാമത്തിൽ താമസിക്കുന്ന അച്യുതൻ കൂടല്ലൂരിനെ (77) രണ്ടു ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
തിങ്കളാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചത്.
കേന്ദ്ര ലളിതകല അക്കാദമി പുരസ്കാരം (1988), തമിഴ്നാട് ലളിതകല അക്കാദമി അവാർഡ് (1982), കേരള ലളിതകല അക്കാദമി ഫെലോഷിപ് (2017) തുടങ്ങിയ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.
പാരിസ് ആർട്ട് ഗാലറി ഉൾപ്പെടെ ലോകമെമ്പാടും ഇദ്ദേഹത്തിന്‍റെ ചിത്രപ്രദർശന മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ പരേതരായ എം.പരമേശ്വരൻ നായരുടെയും കല്ലേക്കളത്തിൽ പാറുക്കുട്ടി അമ്മയുടെയും മകനായി 1945ൽ കൂടല്ലൂരിൽ ജനിച്ച അച്യുതൻ തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടിയതിനുശേഷം ചിത്രകലാരംഗത്തേക്ക് കടന്നു.
കുട്ടിക്കാലത്ത് കവിതകൾ എഴുതുകയും വരക്കുകയും ചെയ്തിരുന്നു. എന്നാൽ, കലയിൽ ആദ്യമായി ഔപചാരിക പരിശീലനം ലഭിച്ചത് എ.എം.ഐ.ഇയിൽ നിന്നാണ് (അസോ.മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ്)
സർട്ടിഫിക്കറ്റ് നേടുന്നതിനായി പഠിക്കാൻ ചെന്നൈയിലെത്തിയതിനുശേഷമാണ്. പിന്നീട് ഫൈൻ ആർട്സ് കോളജിലെ മദ്രാസ് ആർട്സ് ക്ലബ്ബിലും ചേർന്നു. ദീർഘകാലമായി
ചെന്നൈ തിരുവാൻമിയൂരിൽ വീട്ടിലായിരുന്നു താമസം. അവിവാഹിതനാണ്.റിട്ട.അധ്യാപിക കുഞ്ഞുലക്ഷ്മി, വിലാസിനി, പരേതരായ ലീല ജി.നായർ, ഭാരതി എന്നിവർ സഹോദരിമാരാണ്.