പട്ടാമ്പി പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി.ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം.
ഫയര്‍ഫേഴ്സും പോലീസും ഭാരതപ്പുഴയില്‍ തിരച്ചില്‍ നടത്തുന്നു.നിറഞ്ഞൊഴുകുന്ന പുഴയിൽ തിരച്ചിൽ ഏറെ ശ്രമകരമാണ്.
ചെരുപ്പും, ഷാളും,ബാഗും മൊബൈലും പട്ടാമ്പി പാലത്തിന് മുകളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്
പട്ടാമ്പി പൂക്കച്ചവടം നടത്തുന്ന ആമയൂർ സ്വദേശി അമ്പലപറമ്പിൽ രഘുവിൻ്റെ മകൾ രേഷ്മയാണ് ചാടിയതെന്ന് പറയപ്പെടുന്നു.
Updates: 11.45 pm
ചാലിശ്ശേരി കുന്നത്തേരി കാക്കശ്ശേരി പരേതനായ ബാലന്റെ മകൻ അജീഷിന്റെ ഭാര്യ രേഷ്മ(31)ആണ് പട്ടാമ്പി പാലത്തിൽ നിന്നും പുഴയിൽ ചാടിയതെന്ന് സ്ഥിരീകരിച്ചു.
പട്ടാമ്പി പാലക്കാട് റോഡിൽ വീരമണി സ്റ്റോപ്പിൽ പൂക്കച്ചവടം നടത്തിവരുന്ന അമ്പലപ്പറമ്പ് ആമയൂർ സ്വദേശി രഘുവിന്റെ മകളാണ് രേഷ്മ.