കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തി നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു


കുഞ്ഞിനെ കാണാൻ ഭർത്താവ് ഗൾഫിൽ നിന്നെത്തി നിമിഷങ്ങൾക്കകം ഭാര്യ മരിച്ചു. കുമ്പള ആരിക്കാടി മുഹിയുദ്ദീൻ മസ്ജിദ് റോഡിൽ  അഷ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്

.ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രസവിച്ച് മാതാവിന്റെ വീട്ടിലേക്ക് മടങ്ങിയ സഫാന മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്ച കുഞ്ഞിന്റെ തൊട്ടിൽ കെട്ടൽ ചടങ്ങുകൾക്കായി ആരിക്കാടിയിലെ ഭർതൃവീട്ടിൽ എത്തിയതായിരുന്നു.

 ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ട്, നിമിഷങ്ങൾക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു

ഉടനെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. സഫാനയുടെ ആകസ്മിക മരണം ബന്ധുക്കളെയും നാടിനെയും ദുഃഖത്തിലാഴ്ത്തി. 

Tags

Below Post Ad