പട്ടാമ്പി :കൊപ്പം വണ്ടുന്തറയിൽ ഗൃഹനാഥനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി.
കൊപ്പം വണ്ടുന്തറ കറുകത്തൊടി അബ്ബാസ് (50) ആണ് കത്തേറ്റ് മരിച്ചത്.
ഇന്ന് പുലർച്ചെ 6.30 /നാണ് സംഭവം.അബ്ബാസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മാരകായുധവുമായി കൂത്തുകയായിരുന്നു.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ.
കുത്തിയ ആളെ കണ്ടെത്താനായിട്ടില്ല. പോലീസ് ഊർജ്ജിതമായ അന്വേഷം നടത്തി വരുന്നു.