കുമ്പിടി:തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.
സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച പി. സ്നേഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
1,693 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സ്നേഹ വിജയിച്ചത്.
ആകെ പോൾ ചെയ്ത 7,262 വോട്ടിൽ 4,254 വോട്ടുകളാണ് സ്നേഹ നേടിയത്.
തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ 14 ഡിവിഷനുകളിൽ എൽ.ഡി.എഫ്-12, യു.ഡി.എഫ് -2 എന്നിങ്ങനെയാണ് കക്ഷിനില.കുമ്പിടി ഡിവിഷൻ കാലങ്ങളായി എൽ.ഡി.എഫ്. കുത്തകയാണ്
ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കുമ്പിടി
ഉമ്മത്തൂർ സ്വദേശിയായ പി. സ്നേഹ കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്
പഠനവും പൊതു പ്രവർത്തനവും ഒരുമിച്ച് കൊണ്ടു പോകാനാകുമെന്ന് സ്നേഹ കെ ന്യുസിനോട് പറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് കുമ്പിടി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പി. സ്നേഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജൂലൈ 26, 2022