പൊന്നാനി: വെളിയങ്കോട് വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.സായിദ് പള്ളി കിഴക്കുവശം താമസിക്കുന്ന ചാടിരകത്ത് മുഹമ്മദുണ്ണി മകൻ മുസമ്മിൽ ( 19 ) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
ഷവർമ്മ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് സംശയം.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്ത വരൂ.
കുന്ദംകുളത്ത് നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചതിനെ തുടർന്നാണ് ശക്തമായ വയറുവേദന അനുഭവപ്പെട്ടത്.തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു