ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ ഒന്നാം ജനസഭ സമാപിച്ചു.



ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുടെ ഒന്നാം ജനസഭ സമാപിച്ചു.ചെറുതുരുത്തി സർക്കാർ അതിഥിമന്ദിരത്തിൽ FoB പ്രസിഡൻ്റ് മെട്രോമാൻ ഡോ.ഇ. ശ്രീധരൻ്റെ അദ്ധ്യക്ഷതയിലാണ് ജനസഭ ചേർന്നത്. ഡോ.രാജൻ ചുങ്കത്ത് സ്വാഗതവും, എക്സി.അംഗം ഉണ്ണി മങ്ങാട് നന്ദിയും പറഞ്ഞു.

പാലക്കാട് നഗരസഭ വാർഡ് കൗൺസിലർ വിശ്വനാഥൻ,പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ്‌ പി.ബാലൻ എന്നിവർക്കു പുറമെ FoB പട്ടാമ്പി, തൃത്താല, പാലക്കാട്, ഒറ്റപ്പാലം,  തിരുവില്വാമല ചാപ്റ്റർ പ്രതിനിധികളും ജനസഭയിൽ പങ്കെടുത്തു. 

ഭാരതപ്പുഴ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. മാലിന്യ നിക്ഷേപം, പുഴ കയ്യേറ്റം, തടയണ, റെഗുലേറ്റർ തകരാറുകൾ, പറമ്പിക്കുളം ആളിയാർ കരാർ, റൈറ്റ്സ് ഓഫ് റിവർ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഭാരതപ്പുഴക്ക് മാത്രമായി ഒരു അതോറിറ്റി രൂപീകരിക്കാനുള്ള അടിയന്തര സാഹചര്യവും ചർച്ചാവിഷയമായി.

Tags

Below Post Ad