എടപ്പാൾ: സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്തിരുന്ന യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിൽ.
എറവക്കാട് സ്വദേശി വാരിയത്ത് വളപ്പിൽ ഉമർ സാലി (22)മിനെയാണ് പോക്സൊ നിയമപ്രകാരം ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളുകളിലേക്ക് വരുന്ന വിദ്യാർത്ഥിനികളെ നിരന്തരമായി ശല്യം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു പെൺകുട്ടികളാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റ നേതൃത്വത്തിൽ എസ് ഐ രാജേന്ദ്രൻ, രാജേഷ്, സലാം എന്നിവർ ചേർന്നാണ് പ്രതിയെ എടപ്പാളിൽ നിന്നും പിടികൂടിയത്.
പ്രതി ഇത്തരത്തിൽ മുമ്പും പെൺകുട്ടികളെ ശല്യം ചെയ്തിരുന്നതയാണ് പറയപ്പെടുന്നത്.
പ്രതിയെ പൊന്നാനി കോടതിയിൽ ഹാജറാക്കി.