ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം


 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഇന്ത്യക്ക് ആദ്യ വെള്ളി മെഡല്‍ സമ്മാനിച്ച് നീരജ് ചോപ്ര. 88.13 മീറ്റര്‍ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡും നീരജ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. മെഡല്‍ നേട്ടത്തോടെ. 90.46 മീറ്റര്‍ എറിഞ്ഞ ഗ്രനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴിസിനാണ് സ്വര്‍ണം.

2003 പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി വെങ്കലം നേടിയ മലയാളിയായ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡല്‍ മാത്രമാണിത്.


Below Post Ad