ഓപ്പറേഷൻ കുബേര ; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ.

 


ഓപ്പറേഷൻ കുബേര ; കുറ്റിപ്പുറത്ത് ഒരാൾ  പിടിയിൽ.കടകശ്ശേരി സ്വദേശി വെളുത്തപ്പറമ്പിൽ അബ്ദുൽ ഗഫൂറാണ് പിടിയിലായത്

ഇയാൾ കുറ്റിപ്പുറം ഓവർബ്രിഡ്ജിന് താഴെ റൺസ് എന്ന പേരിൽ ബൈക്ക് ഷോപ് നടത്തിവരുകയാണ്. ഇയാളുടെ കടയിൽ നിന്നും വിവിധയാളുകളുടെ 5020 ഓളം ബ്ലാങ്ക് ചെക്ക് ലീഫുകൾ 20 ഓളം ബ്ലാങ്ക് മുദ്രപത്രങ്ങൾ നിരവധി RC ബുക്കുകൾ എന്നിവ പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തു.

അമിതമായ പലിശ യീടാക്കിയാണ് ഇയാൾ വാഹന വായ്പകൾ കൊടുത്തിരുന്നത്ത്. ഇതിന് ഈടായി വാങ്ങിവെച്ച രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന്റെ മറവിൽ അമിതപലിശക്ക് പണം കടം കൊടുത്തിരുന്നതായി പരാതിയുണ്ടായിരുന്നു.

  ഇയാൾ പൊലീസ് പിടിയിലായ വിവരമറിഞ്ഞ് നിരവധിയാളുകൾ പൊലീസിൽ പരാതിയുമായി എത്തിയിട്ടുണ്ട്

Below Post Ad