എം.ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി


എം.ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി.

ഫേസ്ബുക്ക് പോസ്റ്റ്:
 

കേരളത്തിൻ്റെ അഭിമാനമായ എം.ടി വാസുദേവൻ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ പ്രതിഭയാണ് എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മലയാളിയുടെ കലാ ഭാവുകത്വത്തെ നിർമ്മിക്കുന്നതിൽ അനുപമമായ പങ്കാണ് വഹിച്ചത്. തൻ്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങൾക്കും വർഗീയ രാഷ്ട്രീയ സംഹിതകൾക്കും എതിരെ എം.ടി ഉയർത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂർവം ആശംസകൾ നേരുന്നു.


Below Post Ad