മർവാൻ ഇബാദിനെ അനുമോദിച്ചു.


ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സ് നേടിയ മർവാൻ ഇബാദിനെ ഷാവോലിൻ കുങ്ഫു ഇൻറർനാഷണലിന്റെ കേരള അസോസിയേഷൻ അനുമോദിച്ചു.

ആനക്കര കുഞ്ഞാവ ഗുരുക്കളെ പോലെയുള്ള പ്രമുഖ ഗുരുക്കന്മാർക്ക് ജന്മം നൽകിയ ആനക്കരയിലെ പുതിയ തലമുറയ്ക്ക്, ആയോധനകലയെ പരിചയപ്പെടുത്തിയ ഷാവോലിൻ കുങ്ഫു ഇൻറർനാഷണൽ, പരിചയ സമ്പന്നരായ പരിശീലകരുടെ ശിക്ഷണത്തിൽ ചൈനീസ് പരമ്പരാഗത ആയോധന കലയായ ഷാവോലിൻ കുങ്ഫു പരിശീലനം നൽകി വരുന്നു.

തൊണ്ണൂറുകളുടെ അവസാനത്തിലാണ് ആനക്കരയിൽ ഷാവോലിൻ കുങ്ഫു പരിശീലനം ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി വ്യവസ്ഥാപിതമായ രീതിയിൽ ആയോധന കലയിൽ പരിശീലനം നൽകി വരുന്നു.

ഷാവോലിൻ കുങ്ഫു ഇൻറർനാഷണലിന്റെ
രാജ്യാന്തര കോഡിനേറ്റർ സിഫു മണി .കെ, മുസ്തഫ പി.വി എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി.
Tags

Below Post Ad