ചെന്നൈ: പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ(77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അമൂർത്ത ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ചിത്രകാരനാണ് അച്യുതൻ കൂടല്ലൂർ.
പാലക്കാട് ജില്ലയിലെ ആനക്കര കൂടല്ലൂരാണ് ജനനമെങ്കിലും താമസിച്ചിരുന്നതും പ്രവർത്തിച്ചിരുന്നതും തമിഴ്നാട് കേന്ദ്രമായിട്ടായിരുന്നു.
കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, തമിഴ്നാട് ലളിതകലാ അക്കാദമി അവർഡ്, കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
1945 ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനിച്ചു. എം.ടി. വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗം. ചിത്രകലയിലുള്ള അഭിനിവേശം നിമിത്തം മദിരാശിയിലെത്തി ചോഴമണ്ഡലത്തില്‍ അംഗമായി.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിവിധ രാജ്യങ്ങളിലും നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.