ആനക്കര: റോഡുകളുടെ തകർച്ചകാരണം ആനക്കരയിൽ കാറും ലോറിയും കൂട്ടിമുട്ടി. ആനക്കര എൻജിനീയർ റോഡിൽ സ്കൈലാബിന് സമീപത്താണ് അപകടമുണ്ടായത്. ആനക്കര ഭാഗത്തുനിന്ന്
പാടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോകുന്ന കാറും പടിഞ്ഞാറങ്ങാടി ഭാഗത്തുനിന്നുവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
കാറിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കടകളിൽ വിതരണത്തിന് കൊണ്ടുവരുന്ന അരിയാണ് ലോറിയിലുണ്ടായിരുന്നത്.
ഈ റോഡിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈനിനായി റോഡിന്റെ രണ്ടുവശവും ചാൽ കീറിയിട്ട് മൂടിക്കിടക്കയാണ്. അതിനാലുണ്ടായ റോഡിന്റെ വീതിക്കുറവും റോഡിലേക്ക് മണ്ണ് തള്ളിക്കിടക്കുന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ കാറിന്റെ ഒരുഭാഗം പൂർണമായും തകർന്നു. പടിഞ്ഞാറൻമേഖലയിലെ എല്ലാറോഡിലും പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി ജെ.സി.ബി. ഉപയോഗിച്ച് ചാൽ കീറിയിരിക്കയാണ്.