ചാത്തനൂർ ഗവ.എൽ.പി.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്:


ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പoനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായി ചാത്തനൂർ  ജി.എൽ.പി. സ്കൂളിൽ പൂർത്തിയായ പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ്‌ 1ന് നടക്കും.

സ്പീക്കർ എം.ബി.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി റജീന ഫർണീച്ചറുകളുടെ ഉദ്ഘാടനം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹ്റ സ്റ്റേജ് സമർപ്പണവും,  വൈസ് പ്രസിഡൻ്റ് മനോമോഹനൻ സ്കൂൾ പത്രത്തിൻ്റെ പ്രകാശനവും നിർവ്വഹിക്കും. 

കുട്ടികൾക്ക് ആകർഷണീയമായ മാതൃകാ തോട്ടത്തിൻ്റെ ശില്പിയായ ഡിസ്നി വേണുവിനെ ചടങ്ങിൽ ആദരിക്കും. 

(ചിത്രം: ചാത്തന്നൂർ ജി.എൽ.പി.സ്കൂളിലെ മാതൃകാ പ്രീ- പ്രൈമറിയിലെ പാർക്കും കളിസ്ഥലവും)

സ്വ.ലേ

Tags

Below Post Ad