" മികവ് 2022 " നാളെ ആലൂരിൽ


പട്ടിത്തറ: ചിറ്റപ്പുറം മുസ്ലീം ലീഗും ഗ്ലോബൽ  KMCC യും സംയുക്തമായി നടത്തുന്ന "മികവ് 22 " നാളെ ജൂലായ് 31 ഞായറാഴ്ച  ഉച്ചക്ക് രണ്ട് മണിക്ക് ആലൂർ AMUP സക്കുളിൽ വെച്ച് നടക്കും


ഈ വർഷം SSLC, +2 പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അവാർഡ് സമർപ്പണം നാട്ടിലെ കാർഷിക രംഗത്ത് മികവ് തെളിയിച്ചവർക്കുള്ള ആദരം ,സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ഖത്തർ KMCC യുമായി സഹകരിച്ചുള്ള സപോൺസർ  പദ്ധതി പ്രഖ്യാപനം എന്നിവ മികവ്22ൻ്റ ഭാഗമായി നടക്കും.

ശാഖാ പ്രസിഡൻ്റ് യൂസഫ് ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സക്കരിയ്യ കൊടുമുണ്ട , പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P ബാലൻ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബു സദക്കത്തുല്ല, ISRO ശാസ്ത്രജ്ഞൻ K അസ്ഹർ,ഖത്തർ കെഎംസിസി പാലക്കാട്‌ ജില്ല പ്രസിഡൻ്റ്
കെവി മുഹമ്മദ്‌ ,മുസ്ലിം ലീഗ് തൃത്താല മണ്ഡലം ജോ: സെക്രട്ടറി T മൊയ്തീൻ കുട്ടി, മുസ്ലീം ലീഗ് പട്ടിത്തറ പഞ്ചായത്ത് ജനറൽ സെക്രട്ടറി MV അഷറഫ് തുടങ്ങിയവർ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ചിറ്റപുറം ഗ്ലോബൽ KMCC സംഘടിപ്പിക്കുന്ന മ്യുസിക്ക്  സോൺ എന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.


Below Post Ad