കൂടല്ലൂർ ഹൈസ്‌കൂളിൽ മീഡിയ ക്ലബ് രൂപീകരിച്ചു | KNews


കൂടല്ലൂർ  ഗവൺമെൻറ് ഹൈസ്ക്കൂളിൽ മീഡിയ ക്ലബ് തുടങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും കേരള മീഡിയ അക്കാദമിയുടെയും സഹകരണത്തോടെയാണ് ക്ലബ് പ്രവർത്തിക്കുക. 

വിദ്യാർഥികളിൽ മാധ്യമ സാക്ഷരത വളർത്തുക എന്ന ലക്ഷ്യമാണ് ക്ലബിനുള്ളത്. കഴിവുള്ള സിറ്റിസൺ ജേർണലിസ്റ്റുകളെ കുട്ടികളിൽ നിന്ന് കണ്ടെത്തുകയും വിദഗ്ദ പരിശീലനം നൽകുകയും ചെയ്യുന്ന വിവിധ പരിപാടികളാണ് ക്ലബ് നടപ്പാക്കുക.

Tags

Below Post Ad