"തീ"ആഗസ്റ്റ് 19ന് തിയേറ്ററുകളിലേക്ക് | KNews


പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ നായക വേഷത്തിൽ അഭിനയിച്ച സിനിമ 'തീ'  ആഗസ്റ്റ് 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും

മലയാള സിനിമയിൽ നായക വേഷം ചെയ്യുന്ന ആദ്യ എം എൽ എ ആണ് മുഹമ്മദ് മുഹ്സിൻ. നിരവധി എം എൽ എ മാർ സിനിമാ നടന്മാരായിട്ടുണ്ടെങ്കിൽ നായകനാകാനുള്ള അപൂർവ അവസരം പട്ടാമ്പിയുടെ യുവ എം എൽ എക്കാണ് ലഭിച്ചത്

കോളേജ് നാടക വേദികളിൽ മാത്രം അഭിനയിച്ചിട്ടുള്ള മുഹ്സിനെ തേടി സിനിമയിലെ നായക വേഷം എത്തുന്നത് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വഴിയാണ്.

സത്യസന്ധനും ധീരനുമായ ഒരു മാധ്യമ പ്രവർത്തകൻ്റെ വേഷത്തിൽ മുഹ്സിൻ അനുയോജ്യനികുമെന്ന സംവിധായകൻ്റെ കണ്ടെത്തൽ തെറ്റിയില്ല. ഏതൊരു പ്രൊഫഷണൽ നടന്മാരെയും കടത്തി വെട്ടുന്ന അഭിനയ മികവോടെയാണ് മുഹ്സിൻ കേന്ദ്ര കഥാപാത്രമായ 'യദുവർമ്മ 'യെ അവതരിപ്പിച്ചിട്ടുള്ളത്.

മുഹ്സിൻ ആദ്യമായാണ് ഒരു ഷൂട്ടിംഗിനെ അഭിമുഖീകരിക്കുന്നത് ! അതും നായകനായി !
പക്ഷേ അങ്ങേയറ്റം ആത്മാർത്ഥമായി കഥാപാത്രത്തോട് നീതി പുലർത്താൻ അദ്ദേഹത്തിനായി എന്ന് സംവിധായകൻ അനിൽ വി നാഗേന്ദ്രൻ പറഞ്ഞു.

പല കാലഘട്ടങ്ങളിലായി വളരെവ്യത്യസ്തങ്ങളായ സ്വഭാവവിശേഷങ്ങളിലൂടെ കടന്നുപോകുന്ന യദുവർമ്മയെന്ന കഥാപാത്രം സങ്കീർണ്ണവും ഒരു പുതുമുഖനടനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. ആദ്യഘട്ടത്തിൽ പ്രണയത്തിന്റെ അപരിചിതമായ ഒരു ലോകത്തേക്കു വീണുപോകുന്ന ഒരു വിദ്യാർത്ഥിയായും തുടർന്ന്, പ്രണയത്തിന്റെ മാസ്മരികലോകത്തെ റൊമാന്റിക് നായകനായും പിന്നീട് പിതൃവിയോഗത്തിലും പ്രണയഭംഗത്തിലും തകർന്നുപോകുന്ന ഏകാന്തപഥികനായും ശേഷം, ഉറച്ച മനസ്സോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും തിന്മകൾക്കെതിരെ പോരാടുന്ന കരുത്തറ്റ മാധ്യമ പ്രവർത്തകനായും യദുവർമ്മ എന്ന കഥാപാത്രത്തെ, ഏതൊരു പ്രൊഫഷണൽ അഭിനേതാവിനെയും അത്ഭുതപ്പെടുത്തും വിധം മുഹമ്മദ് മുഹ്സിൻ ഉജ്ജ്വലമാക്കിയിട്ടുണ്ട്.


Below Post Ad