തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച അധ്യാപകർക്ക് നൽകുന്ന ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു
പട്ടാമ്പി പരുതൂർ സി ഇ യു പി സ്കൂൾ അധ്യാപകൻ എം എൻ നൗഷാദ് മാസ്റ്റർ ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക അധ്യാപക പുരസ്കാരത്തിന് തിരെഞ്ഞെടുത്തതായി പുരസ്കാരസമിതി പത്രകുറിപ്പിൽ അറിയിച്ചു.
10001 രൂപ ക്യാഷ് പ്രൈസും, അനുമോദന ഫലകവും പൊന്നാടായുമടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് പ്രെസ്സ് ക്ലബ്ബിൽ ചേരുന്നയോഗത്തിൽ വെച്ച് പ്രമുഖ വ്യക്തിത്തങ്ങളുടെ സാന്നിധ്യത്തിൽ സമ്മാനിക്കും.
നല്ലൊരു അധ്യാപകൻ എന്നതിനപ്പുറം കലാ കായിക രംഗത്തും, സാമൂഹിക സാംസ്കാരിക ഇടങ്ങളിലും എം എൻ നൗഷാദ് മാസ്റ്റർ ചെയ്തവരുന്ന പ്രവർത്തനം ഏറെ ശ്രദ്ധേയമാണെന്ന് ജൂറി പാനൽ വിലയിരുത്തി
തൃത്താല മാമ്പുള്ളിഞാലിൽ സൈതലവി ഫാത്തിമ്മ ദമ്പതികളുടെ മകനാണ് നൗഷാദ് മാസ്റ്റർ, ഭാര്യ സജ്ന,ഫാത്തിമ നജ, അഹമ്മദ് നജാദ് എന്നിവർ മക്കളുമാണ്
എം.എൻ നൗഷാദ് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം
ഓഗസ്റ്റ് 16, 2022
Tags