കൊച്ചിയിൽ യുവാവിനെ ​കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ


കൊച്ചി: കൊച്ചി ഇൻഫോപാർക്കിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഫ്ലാറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസത്തിനി​ടെ കൊച്ചിയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

ഇൻഫോപാർക്കിന് സമീപത്തെ ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇൻഫോപാർക്ക് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

സജീവ് കൃഷ്ണയും മൂന്ന് പേരുമാണ് ഇവിടെ താമസിച്ചിരുന്നത്. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ രണ്ട് കൊലപാതകം നടന്നിരുന്നു. നഗരത്തിലെ കളത്തിപറമ്പ് റോഡിൽ സംഘർഷത്തിനിടെ വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. 

എറണാകുളം ടൗൺ ഹാളിന് സമീപമായിരുന്നു മറ്റൊരു കൊലപാതകം. ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കൊല്ലം സ്വദേശി എഡിസണെ സുഹൃത്തായ മുളവുകാട് സ്വദേശി സുരേഷ് കഴുത്തിൽ കുപ്പി കുത്തിയിറക്കി കൊലപ്പെടുത്തുകയായിരുന്നു. 

Tags

Below Post Ad