കുമ്പിടി:ശിഹാബുദ്ധീൻ കുമ്പിടിയുടെ കവിതാസമാഹാരം"മഗ്‌രിബ്" നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് ആഗസ്റ്റ് 31 ന് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ബുക്പ്ലസിന്റെ ഫേസ്ബുക് പേജ് വഴി പ്രകാശനം ചെയ്യുന്നു.
ആനക്കര കുമ്പിടി സ്വദേശിയായ ശിഹാബ് ഇപ്പോൾ ദുബൈയിൽ വിവർത്തകനായി ജോലി ചെയ്യുകയാണ്.ആനുകാലികങ്ങളിൽ കഥയും കവിതയും പ്രസിദ്ധീകൃതമായിട്ടുണ്ട്
രചനാ രംഗത്ത് തന്റേതായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ശിഹാബുദ്ദീൻ പ്രവാസ ലോകത്തേക്ക് പറിച്ചുനടപ്പെട്ടിട്ടും തന്റെ സർഗ്ഗശേഷി കെടാതെ സൂക്ഷിച്ച ഭാവനാ സമ്പന്നനായൊരു ചിത്രകാരൻ കൂടിയാണ് ശിഹാബുദ്ദീൻ.കുമ്പിടി തുറക്കൽ അബ്ദുൽകരീം ഉമ്മുസൽമ ദമ്പതികളുടെ മകനാണ്.ഭാര്യ സഫീദ.
പുസ്‌തകം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബുക്പ്ലസിന്റെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ വിവരങ്ങൾ നൽകി ഓർഡർ ചെയ്യാം.100 രൂപയാണ് വില.
wa.me/919562661133 (CHEMMAD)
wa.me/919562761133 (CALICUT)