സാഹിതി പുരസ്കാരം പ്രിയങ്ക പവിത്രന് | KNews


 

കൂറ്റനാട് : തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയുടെ യുവ കവയത്രിക്ക് നൽകുന്ന സാഹിതി പുരസ്കാരത്തിന് യുവ കവയത്രിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക പവിത്രൻ കൂറ്റനാട് അർഹയായി.

ഒട്ടനവധി ആനുകാലികങ്ങളിൽ എഴുതി വരുന്ന പ്രിയങ്കയുടെതായി അക്ഷര ജാലകത്തിലൂടെ പുറത്തിറങ്ങിയ 'വിടരുക നീയെന്റെ പൂവ്വേ' എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധനേടിയിരുന്നു.

കൂറ്റനാട് സ്വദേശി പവിത്രനാണ് ഭർത്താവ്, .അതുൽ കൃഷ്ണ, ശ്രീലക്ഷ്മി എന്നിവർ മക്കളുമാണ്


തിരുവനന്തപുരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ സെപ്റ്റംബർ അവസാനവാരം നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫ്റ്റി ഭാരവാഹികൾ അറിയിച്ചു.


Tags

Below Post Ad