പോലീസ് സ്റ്റേഷന് മുന്നിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു


 പട്ടാമ്പി : പട്ടാമ്പിയിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിൽ വെച്ചാണ് സംഭവം. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.


തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ആൺകുട്ടികൾ കൂട്ടത്തോടെ അടിപിടി കൂടുകയായിരുന്നു. 

ഒരുവർഷം മുമ്പുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു കഴിഞ്ഞദിവസത്തെ കൂട്ടത്തല്ലും. പ്ലസ്ടു വിദ്യാർഥികളും സ്കൂളിൽനിന്ന് ഈ വർഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാർഥികളും നേരത്തെയുള്ള പ്രശ്നങ്ങളുടെ പേരിൽ ഏറ്റുമുട്ടുകയായിരുന്നു.

തുടർന്ന് പോലീസ് എത്തി ഇവരെ പിരിച്ചുവിട്ടു.പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ രക്ഷിതാക്കൾ എത്തിയാണ് വിട്ടയച്ചത്


Below Post Ad