ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലര കിലോ കഞ്ചാവ് കണ്ടെത്തി. റെയിൽവേ പൊലീസ് എസ്.ഐ പി.വി. സുഭാഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളുടെ പടിഞ്ഞാറ് രണ്ട് സിഗ്നൽ ബോക്സുകൾക്കിടയിൽ ബാഗിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
എ.എസ്.ഐ അയ്യപ്പജ്യോതി, സി.പി.ഒമാരായ അനിൽകുമാർ, സിറാജുദ്ദീൻ, നൗഷാദ് ഖാൻ, സുമേഷ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.