ഓണത്തിന് ഒരു വട്ടി പൂവും, ഒരു മുറം പച്ചക്കറിയും..വിളവെടുപ്പ് നടന്നു


 

ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഞങ്ങളും കൃഷിയിലേക്ക്, ഹോർട്ടിക്കൾച്ചർ മിഷൻ, പദ്ധതികൾ ചേർന്ന് വരട്ടിപ്പള്ളിയാൽ ജനനി വനിത കൂട്ടായ്മ നടപ്പിലാക്കിയ 'ഓണത്തിന് ഒരു വട്ടി പൂവും ഒരു മുറം പച്ചക്കറിയും" പ്രവർത്തന ഭാഗമായ് നടത്തിയ പൂ - പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു.

പൂ-പച്ചക്കറി കൃഷികളുടെ വിളവെടുപ്പ്  ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം വി.പി ബീന അധ്യക്ഷയായ്.

സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് അയിലക്കാട്  പദ്ധതി വിശദീകരണം നടത്തി.

കുടുംബശ്രീ ചെയർപേഴ്സൺ ലീനരവി, ജിത, സിനി, അഞ്ജു, ജ്യോതി, ഗിരിജ, ഷിംന തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട് :ഗിരീഷ്.സി


Tags

Below Post Ad