പത്ത് നൂതന പദ്ധതികളുമായി സലാഹുദ്ധീൻ അയ്യൂബി സ്കൂൾ.ഉദ്ഘാടനം നാളെ മന്ത്രി അഹമ്മദ്  ദേവർ കോവിൽ നിർവ്വഹിക്കും.


പടിഞ്ഞാറങ്ങാടി: പത്ത് നൂതന പദ്ധതികളുമായി സ്വലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് സ്കൂള്‍. പുതിയ കാലത്തെ വിദ്യാഭ്യാസ, സാങ്കേതിക, തൊഴില്‍ സാധ്യതകളിൽ വിദ്യാര്‍ത്ഥികളെ  പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ആഗസ്റ്റ് 02 ചൊവ്വ ഉച്ചക്ക് 2മണിക്ക്അയ്യൂബി എജ്യുസിറ്റിയിൽ വെച്ച് നടക്കുന്ന  പ്രോഗ്രാമിൽ സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ പദ്ധതികളുടെ ഔപചാരിക ലോഞ്ചിംഗ് നിര്‍വ്വഹിക്കും.

 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കോഡിംഗ്, സ്കൂള്‍ ആപ്പ്, അക്കാദമിക്ക് എക്സലന്‍സിനു വേണ്ടിയുളള നൂതന പ്രോഗ്രാം, മാർഷ്യല്‍ ആര്‍ട്സ്, സ്പോര്‍ട്സ് അക്കാദമി, ഗെയിംസ് ട്രൈനിംഗ്, സ്പീക്ക് മാസ്റ്റേഴ്സ് ക്ലബ്ബ്, ക്രിയേറ്റീവ് സ്കൂള്‍, സൂപ്പര്‍ ഇംഗ്ലീഷ് എന്നീ പത്തിന പദ്ധതികളുടെ ലോഞ്ചിംഗ് ആണ് മന്ത്രി നിര്‍വ്വഹിക്കുക. 

ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന എമര്‍ജിംഗ് അയ്യൂബി എന്ന കാമ്പയിനിന്‍റെ ഔദ്യോകിക ഉദ്ഘാടന കര്‍മ്മം കൂടി മന്ത്രി നിർവഹിക്കും. സി ബി എസ് ഇ പരീക്ഷയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പത്തൊൻപത്  വിദ്യാർഥികളെയും ഫസ്റ്റ് ക്ലാസ് നേടിയ പന്ത്രണ്ട് വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പന്ത്രണ്ട്  അയ്യൂബി പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും

എജ്യുസിറ്റി പ്രിസിഡന്‍റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, സ്കൂള്‍ മാനേജര്‍ ഇ.വി നസീര്‍, പ്രിന്‍സിപ്പല്‍ എ.പി അഷ്റഫ്, പഞ്ചായത്ത് പ്രസിഡന്‍റ് ഷറഫുദ്ദീന്‍ കളത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാലന്‍കുട്ടി, വാര്‍ഡ് മെമ്പര്‍മാര്‍ ഉവൈസ് കക്കാട്ടില്‍, ജയന്‍, ഫവാസ് എന്നിവര്‍ സംബന്ധിക്കും.

Below Post Ad