ചാത്തന്നൂര്‍ ജി.എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് - പ്രഖ്യാപനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു


 ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. 

ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ ക്ലാസ് മുറികള്‍ ഹൈടെക് ആക്കുകയും കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രത്യേക ഇരിപ്പടങ്ങള്‍ തയ്യാറാക്കുകയും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കലാകായിക പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന തരത്തില്‍ കളിയിടങ്ങള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജൈവ വൈവിധ്യ ഉദ്യാനം, മിയാവാക്കി വനം, കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പ്രവേശന കവാടം ക്ലാസ് റൂമുകളില്‍ സംഗീതം പഠിക്കുന്നതിനും വായനക്കും പ്രത്യേക ഇടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇത്തരം മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തി മന്ത്രി  പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തൊട്ടാകെ രാജ്യാന്തര നിലവാരമുള്ള പ്രീ-പ്രൈമറി സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പാക്കി വരുന്നതായും സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും മാതൃകാ പ്രീ-പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മന്ത്രി പറഞ്ഞു.


ചാത്തന്നൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജീന, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സുഹറ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, പി.ടി.എ. പ്രസിഡന്റ് സി. സച്ചിദാനന്ദന്‍, പ്രധാനാധ്യാപിക എം.സി. സുമയ്യ, ഡിസ്‌നി വേണു, പി.എന്‍. ദിവാകരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags

Below Post Ad