വാഹനാപകടത്തിൽ ഭാര്യയും ചികിത്സയിലിരിക്കെ ഭർത്താവും മരണപ്പെട്ടു.നാടിന് നൊമ്പരമായി അഷ്റഫിൻ്റെ വിയോഗം


 പൊന്നാനി: നാല് മാസം മുമ്പ് നടന്ന അപകടത്തെ തുടർന്നുള്ള ചികിത്സ പൂർത്തിയാകും മുമ്പ് അഷറഫിൻ്റെ  വിയോഗം നാടിന് നൊമ്പരമായി.

കേരള മുസ്‌ലിം ജമാഅത്ത് നടുവട്ടം യൂണിറ്റ് പ്രസിഡണ്ടും, നടുവട്ടം നന്മ സെന്റർ, മർക്കസുൽ ഹംദിയ്യ: സ്ഥാപനങ്ങളുടെ പ്രധാന സാരഥിയുമായ കള്ളിവളപ്പിൽ അശ്റഫ് (48) നാല് മാസം മുമ്പ് നടന്ന വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

അന്നത്തെ അപകടത്തിൽ ഭാര്യ ഫസീല  തൽക്ഷണം മരിച്ചിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട അഷറഫിന് ഒരു സർജറി കഴിഞെകിലും ഡോക്ടർമാരുടെ പിഴവ് മൂലം രോഗം മൂർഛിച്ചു. പല തവണ പരിശോധനകൾ നടത്തിയ ശേഷമാണ് രോഗകാരണം കണ്ടുപിടിക്കപ്പെട്ടത്.

65,000 രൂപ വിലവരുന്ന 50 ഇഞ്ചക്ഷൻ അടിക്കേണ്ടതുണ്ടായിരുന്നു.ഇതിൻ്റെ ഭാഗമായി 43 ഇഞ്ചക്ഷനുകൾ പൂർത്തിയാക്കി.ഇതിനിടയിലാണ് മരണത്തിന് കീഴടങ്ങിയത്.

ഖബറടക്കം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് നടുവട്ടം പിലാക്കൽ പള്ളി ഖബർസ്ഥാനിൽ നടന്നു.മക്കൾ: മുഹമ്മദ് ഫർഹാൻ , മുഹമ്മദ് റയ്യാൻ, ഫാഥ്വിമ ഫർഹാന (എല്ലാവരും പൂക്കരത്തറ ദാറുൽ ഹിദായ വിദ്യാർത്ഥികൾ) മുഹമ്മദ് ഇർഫാൻ , മുഹമ്മദ് സ്വഫ് വാൻ (വെറൂർ യു.പി സ്കൂൾ). മുഹമ്മദ് അഫ്നാൽ (3 വയസ്സ്). ഭാര്യമാർ. സൗദ പരുവിങ്ങൽ (എടപ്പാൾ) പരേതയായ ഫസീല (മേലാറ്റൂർ ).

വ്യാപാരി വ്യവസായി സമിതി എടപ്പാൾ അങ്ങാടി യൂണിറ്റ് പ്രസിഡണ്ട് , അശ്റഫ് കൂട്ടായ്മ തവനൂർ മണ്ഡലം പ്രസിഡണ്ട് , കള്ളി വളപ്പിൽ ഫാമിലി ട്രസ്റ്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
സഊദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്നു. നാട്ടിലെ മത, സാസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.


Below Post Ad