പട്ടാമ്പി : ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ പ്രവർത്തനമാരംഭിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ പ്രസന്ന ഉദ്ഘാടനം നിർവഹിച്ചു. പട്ടാമ്പി മുനിസിപ്പൽ കൗൺസിലർ കെ.ടി. റുക്കിയ, പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ.കെ.കെ റസീന, ലേണേഴ്സ് സപ്പോർട്ട് സെന്റർ കോ-ഓഡിനേറ്റർ താഹിറ, കോളേജിലെ അധ്യാപകരായ ഡോ.തനൂജ, ഡോ.പി അബ്ദു , കെ.ബി റോയ്, ഡോ.മജു, ഡോ.ബീന, ഡോ.കല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.