മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും ജയശ്രിയുടെയും മകന്‍ ഷിജില്‍(32) ആണ് മരിച്ചത്. ഒമാനിലെ കസബില്‍ ഈ മാസം ഒമ്പതിനായിരുന്നു അപകടം നടന്നത്.
ഒരുപാട് നാളായി ഒമാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷിജില്‍ ഓടിച്ചിരുന്ന ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊന്ടുപോക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: അമൃത, മകള്‍: ശിവാത്മിക.
പൊന്നാനി സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു
ഓഗസ്റ്റ് 13, 2022