കുന്നംകുളം കീഴൂരിൽ അമ്മയെ കൊലപ്പെടുത്തിയ മകള്‍ അച്ഛനും വിഷം നല്‍കിയെന്ന് പൊലീസ്.
പാറ്റയെ കൊല്ലാനുളള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചിമാറ്റം തോന്നി അച്ഛന്‍ ചായ കഴിച്ചില്ല.
കീഴൂര്‍ സ്വദേശിനി രുക്മിണിയെയാണ് മകള്‍ ഇന്ദുലേഖ വിഷം നല്‍കി കൊലപ്പെടുത്തിയത്.
14 സെന്റ് ഭൂമിയും വീടും സ്വന്തമാക്കാനായിരുന്നു കൊലയെന്നും ഇന്ദുലേഖയ്ക്ക് എട്ടുലക്ഷം രൂപ കടമുണ്ടെന്നും പൊലീസ് അറിയിച്ചു.