വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം;പട്ടാമ്പി സ്വദേശിയെ  വളാഞ്ചേരി പോലീസ് പിടികൂടി


 

വളാഞ്ചേരി : വര്‍ക്ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പട്ടാമ്പി മരുതൂര്‍ സ്വദേശി പറമ്പില്‍ മുഫീദാണ്(22) അറസ്റ്റിലായത്.

നിരവധി മോഷണകേസുകളിലെ പ്രതിയാണ് പിടിയിലായ മുഫീദ്. കൊളമംഗലം വര്‍ക്ക് ഷോപ്പില്‍ നിന്നും 6 ഗിയര്‍ ബോക്‌സുകള്‍ മോഷണം പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. പ്രതി ഇത്തരത്തില്‍ ക്വാറികളും ഒഴിഞ്ഞ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

രാത്രികാലങ്ങളില്‍ സ്വിഫ്റ്റ് കാറിൽ ശേഖരിച്ച ഉപകരണങ്ങളും വസ്തുക്കളും ലോഡായി മറ്റൊരു മാക്സിമോ വാഹനത്തിൽ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതാണ് പ്രതിയുടെ രീതി.മലപ്പുറം ജില്ലയിൽ പ്രതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്‌ഐ അജീഷ് കെ ജോണ്‍, എസ്‌ഐ സുധീര്‍, സീനിയര്‍ സിപിഒ മനോജ്, സിപിഒമാരായ രജിത, വിനീത്, എസ് സിപിഒമാരായ ദീപക്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Below Post Ad