കുമരനെല്ലൂർ :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലാ ഹരിത ഭവനം പ്രചാരണ ജാഥ GLP സ്കൂൾ കുമരനല്ലൂരിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. പി കെ നാരായണൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി.
ഊർജ്ജസംരക്ഷണം ,ജലസംരക്ഷണം ,മാലിന്യ സംസ്കരണം ,ഭക്ഷ്യ സുരക്ഷ ,സ്വാശ്രയ ഭവനം തുടങ്ങിയ വിഷയങളിൽ പരിഷത്ത് മേഖലാ ജോയിൻ സെക്രട്ടറി എം വി രാജൻ മാസ്റ്റർ ക്ലാസ് എടുത്ത് സംസാരിച്ചു .
പരിഷത്ത് സംസ്ഥാന പ്രതിനിധി പി കെ നാരായണൻ പരിഷത്ത് ജില്ലാ മേഖലാ പ്രതിനിധികളായ ഏ കെ ശ്രീദേവി ,വി എം രാജീവ് ,ഗോപി ആനക്കര , എം എം പരമേശ്വരൻ ,കുടുബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു പരിഷത്ത് യൂണിറ്റ് സെക്രട്ടറി വി വി രമേഷ് സ്വാഗതം പറഞ്ഞു സതീഷ് പി ബി നന്ദി പറഞ്ഞു