എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൊഴില്‍മേള ഓഗസ്റ്റ് 20 ന്


 

എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഓഗസ്റ്റ് 20 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തുന്നു

വാൻ സെയിൽസ് (യോഗ്യത-പ്ലസ് ടു), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (ബിരുദം), പ്രൊഡക്ഷൻ സൂപ്പർ വൈസര്‍ (പ്ലസ് ടു),കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടിവ് (ബിരുദം),ബില്ലിങ്ങ് സ്റ്റാഫ് (ബിരുദം), സെയിൽസ് അസോസിയേറ്റ് (എസ്.എസ്.എൽ.സി/ പ്ലസ് ടു/ബിരുദം), പ്രയോറിറ്റി പാർട്ണർ (ബിരുദം), ടീം ലീഡർ (പ്ലസ് ടു/ബിരുദം) എന്നിവയാണ് ഒഴിവുകള്‍.


എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. ഓഗസ്റ്റ് 19, 20 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. 22 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. 

രജിസ്റ്റര്‍ ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ, ബയോഡാറ്റയുടെ മൂന്ന് പകർപ്പ് എന്നിവ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.


Below Post Ad