തൃശൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്‍റെ ഭാര്യ 21 വയസ്സുള്ള അഫ്സാന ആണ് മരിച്ചത്.
ആഗസ്ത് ഒന്നിനാണ് മൂന്ന്പീടികയിലെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് അഫ്സാന മരിച്ചത്.
ഇന്നലെ രാത്രി തന്നെ കൈപ്പമംഗലം പോലീസ് അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ അമലിനെ റിമാൻഡ് ചെയ്തു.
ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കൊടുങ്ങല്ലൂര്‍ കരൂപടന്ന സ്വദേശിയാണ് അഫ്സാന.