പാലക്കാട്ട് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ്. ചിറ്റിലഞ്ചേരി സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ കൊലപാതകത്തിന് പിന്നാലെ അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
സൂര്യപ്രിയ സ്വന്തം വീട്ടിൽ വച്ചാണ് കൊലചെയ്യപ്പെട്ടത്. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് കൊല നടന്ന വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞത്. സുജീഷും സൂര്യപ്രിയയും സുഹൃത്തുക്കളായിരുന്നു.