നമ്മുടെ യുവതലമുറയെ സാരമായി ബാധിച്ചിരിക്കുന്ന കാൻസറായി മാറിയിരിക്കുന്ന ലഹരിയുടെ ദുരുപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച്,യുവതല മുറയെ ബോധ്യപ്പെടുത്തുന്നതിനും,
മികച്ച ആരോഗ്യം പരിപാലിക്കുന്നതിന് വ്യായാമത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് സമൂഹത്തിന് അറിവ് പകരുന്നതിനും നല്ലൊരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ചാലിശ്ശേരി ജനമൈത്രി പോലീസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
ചാലിശ്ശേരി മെയിൻ റോഡ് DB7 ടറഫിൽ നടന്ന ടൂർണമെന്റ് മെമ്പർ വി.എസ്.ശിവാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി അധ്യക്ഷത വഹിച്ചു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ.ഡി.അഭിലാഷ്,കെ.എ.ഷഹീർ,ടി.എ.ഷെഫീഖ്,വി.എം.നാസർ എന്നിവർ സംബന്ധിച്ചു.
ഒമേഗ പടിഞ്ഞാറെ പട്ടിശ്ശേരി,കൈരളി ആശുപത്രിക്കുന്ന്, സോക്കർ കേരള വളയംകുളം, ജി.സി.എം.മണ്ണാരപ്പറമ്പ് എന്നീ നാലു ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ജി.സി.എം.മണ്ണാരപ്പറമ്പ് ജേതാക്കളായി.
ചാലിശ്ശേരി സബ് ഇൻസ്പെക്ടർ കെ.ജി.പ്രവീൺ സമ്മാനദാനം നിർവഹിച്ചു. എസ്.സി.പി .ഒ.എൻ.സുരേഷ് സന്നിഹിതനായിരുന്നു.