എടപ്പാൾ കൃഷി ഓഫീസർക്ക് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നൽകി


 

എടപ്പാൾ: അഞ്ച് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന എടപ്പാൾ കൃഷി ഓഫീസർ പി.വി വിനയന് എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സമുചിതമായ യാത്രയയപ്പ് നൽകി. 

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡണ്ട് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ്  ആർ ഗായത്രി, ഇ ബാലകൃഷ്ണൻ, സി.രവീന്ദ്രൻ, വി.പി. വിദ്യാധരൻ, പി.രാജൻ, MKM ഗഫൂർ , ലത്തീഫ് റോയൽ ഫാം, കെ.വേലായുധൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

ക്ഷമ റഫീഖ് സ്വാഗതവും  എ.ദിനേശൻ നന്ദിയും പറഞ്ഞു. കാർഷിക കർമ്മ സേനയുടെ ഉപഹാരവും നൽകി.

Tags

Below Post Ad