കുറ്റിപ്പുറം: അബൂബക്കറിന്റെ നന്മ മനസ്സ് കൊണ്ട് സിദ്ധിക്കിന് തിരിച്ച് ലഭിച്ചത് നഷ്ടപ്പെട്ടെന്ന് കരുതിയ 20000 രൂപയും വിലപ്പെട്ട രേഖകളും.
കാർത്തല സ്വദേശിയായ മുതുവാട്ടിൽ അബൂബക്കറിനാണ് തിങ്കളാഴ്ച ഉച്ചയോടെ അഴുക്ക് ചാലിലൂടെ ഒഴുകി വരുന്ന നിലയിൽ കവർ ലഭിച്ചത്. തുറന്ന് നോക്കിയപ്പോൾ 20000 രൂപയും വില പിടിപ്പുള്ള രേഖകളും.
തുടർന്ന് അബുബക്കർ തന്നെ ഉടമസ്ഥനായ രണ്ടത്താണി പൂവഞ്ചേരി സ്വദേശി സിദ്ധീക്കിനെ കണ്ടെത്തി പണവും രേഖകളും ഉടമസ്ഥന് നേരിട്ട് കൈമാറുകയായിരുന്നു.
അബൂബക്കറിൻ്റെ നന്മ നിറഞ്ഞ മനസ്സിന് സിദ്ധീക്ക് നന്ദിയും കടപ്പാടും അറിയിച്ചു പാരിതോഷികവും നൽകി,
വീണ് കിട്ടിയ 20000 രൂപയും വിലപ്പെട്ട രേഖകളും ഉടമസ്ഥന് കൈമാറി മാതൃകയായി
ഓഗസ്റ്റ് 23, 2022
Tags