കുന്നംകുളം മുൻ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് കെ മേനോൻ  തൂങ്ങി മരിച്ച നിലയിൽ


 

മുൻ കുന്നംകുളം സർക്കിൾ ഇൻസ്പെക്ടറും  നിലവിൽ  വാഴക്കുളം പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായ പുത്തൻകുരിശ് സ്വദേശ രാജേഷ് കെ.മേനോനെ (48) പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹം വാഴക്കുളത്ത് എസ്.എച്ച്.ഒ ആയി ചുമതലയേറ്റത്.

രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.


Below Post Ad