ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അറിയപ്പെടാത്ത നമ്മുടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സാധിക്കും.
ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി, ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്.
ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ ആഗസ്റ്റ് 30നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
ഡെസ്റ്റിനേഷൻ ചലഞ്ച് രജിസ്ട്രേഷൻ ആഗസ്റ്റ് 30 വരെ
ഓഗസ്റ്റ് 25, 2022
Tags