"കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യ വാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുകയാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്സിസ്റ്റ് വെട്ടുകിളികള്‍, ഇവന്മാര്‍ക്ക് പ്രാന്താണ" എന്നാണ് ബല്‍റാമിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നര്‍മ്മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു സതീശന്റെ പ്രതികരണം.
'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നത്. മാധ്യമപ്രവര്‍ത്തകരാണെങ്കിലും, രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ആരാണെങ്കിലും വിമര്‍ശിച്ചാല്‍ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല, അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഒരു സിനിമക്കെതിരെ നടക്കുന്നത്. ആ സിനിമ കാണരുത് എന്ന പ്രചരണത്തിലേക്ക് പോയാല്‍ കൂടുതല്‍ പേര്‍ ആ സിനിമ കാണും.