പാലക്കാട് രണ്ട് കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കോക്കൂർ സ്വദേശി അറസ്റ്റിൽ


 

പാലക്കാട് വൻ ഹാഷിഷ് ഓയിൽ വേട്ട. രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോക്കൂർ സ്വദേശി അറസ്റ്റിലായി.ആലങ്കോട് കോക്കൂർ സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

വാളയാർ ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ജീവനക്കാരനാണ് പിടിയിലായ വിഷ്ണു

ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് ബസിൽ വെച്ച് പിടിയിലാകുന്നത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. ഇയാളിൽ നിന്ന് 1 കിലോ 849ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്.


ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു.തൃശൂർ ഉള്ള പ്രതിയുടെ സുഹൃത്തിന് നൽകാൻ ഹാഷിഷ് ഓയിൽ വാങ്ങിയെന്നാണ് എക്‌സൈസിന് നൽകിയ മൊഴി.ഇയാളുടെ സുഹൃത്തിനെക്കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിൽ വലിയ അളവിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്.


Below Post Ad