പൊന്നാനി : ഭാര്യയെ അക്രമിച്ചെന്ന പരാതിയിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചാണയിൽ താമസിക്കുന്ന യുവതിയെ ഭർത്താവ് പറപ്പൻ വീട്ടിൽ റിൻഷാദ് (39) അറസ്റ്റിൽ.
മൃഗീയമായി അക്രമിച്ചിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. മഹിളാ അസ്സോസിയേഷനും പ്രവാസി സംഘവും പ്രതിഷേധം കടുപ്പിച്ചതോടെ ഇന്നലെ വൈകിട്ട് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നിർദേശ പ്രകാരം വനിതാ എസ് ഐ സിബി ടി ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
റിൻഷാദ് ഭാര്യയെ നിരന്തരം മർദിക്കുകയും ചൂടുള്ള ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നു. 11 വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. പാലക്കാട് സ്വദേശിനിയാണ് ഭാര്യ. നിരന്തരം മർദിക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്.
കേസെടുക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കാൻ പൊന്നാനി എസ് ഐ വൈകിക്കുന്നുവെന്നപരാതിയെ തുടർന്നാണ് ജനാധിപത്യ മഹിളാ അസ്സോസിയേഷൻ നേതാക്കൾ ഇടപെട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് പൊന്നാനി സി ഐ പറയുന്നത്. പ്രതിയെ പൊന്നാനി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.