പട്ടാമ്പി ഗവ.കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ് | KNews


 

പട്ടാമ്പി: ഗവ. സംസ്കൃത കോളേജിൽ സംസ്കൃത (ജനറൽ) വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29-ന് രാവിലെ 10.30-ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും.

 യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂർ കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഹാജരാകണം.

 ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


Below Post Ad