എംഡിഎംഎ മയക്കുമരുന്നുമായി ചാലിശ്ശേരി സ്വദേശി അറസ്റ്റിൽ | KNews


 ചാലിശ്ശേരി: എംഡിഎംഎ മയക്കു മരുന്നുമായി ചാലിശ്ശേരി സ്വദേശിയായ യുവാവ് തൃത്താല എക്സൈസിന്റെ പിടിയിലായി.ചാലിശ്ശേരി വില്ലേജിൽ മട്ടിചോട് മുള്ളമ്മടിക്കൽ വീട്ടിൽ മുഹമ്മദ് അനസ്(25)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

 തൃത്താല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ നൗഫലും പാർട്ടിയും ചാലിശ്ശേരി പുലിക്കുളം കുളത്തിന് സമീപത്ത് വെച്ചാണ് 150 മില്ലിഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി നൗഫലിനെ പിടികൂടിയത്. 

പ്രിവന്റീവ് ഓഫീസർമാരായ വികെ പ്രസാദൻ,ഇ ജയരാജൻ, ജയദേവനുണ്ണി(POGrade)സിവിൽ എക്സൈസ് ഓഫീസർ മാരായ സാജൻ, നിഖിൽ WCEO. പൊന്നുവാവ, ഡ്രൈവർ അനുരാജ് എന്നിവരാണ്  സംഘത്തിൽ ഉണ്ടായിരുന്നത്.

Below Post Ad