പാലക്കാട്: കല്ലടിക്കോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 90 വയസ്സുകാരന് മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. കരിമ്പ കോരാ കുര്യനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.
15 വയസ്സുകാരിക്ക് നേരേ കോരാ കുര്യൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കല്ലടിക്കോട് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ മൂന്നുവർഷമായി കുറച്ചതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.